ആധുനിക കവിത്രയവും പ്രാചീന കവിത്രയവും വ്യത്യാസവും




ആധുനിക കവിത്രയം 


Jump to navigationJump to search
പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം മൂലം മലയാളസാഹിത്യലോകത്ത് വന്ന മാറ്റങ്ങളെ ആധുനികസാഹിത്യമെന്നു വിവക്ഷിക്കുന്നു. കൊളോണിയൽ വിദ്യാഭ്യാസവ്യവസ്ഥകൾ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളുമായുള്ള ബന്ധം, ഗദ്യസാഹിത്യത്തിനു ലഭിച്ച പ്രാധാന്യം, നിഘണ്ടുക്കളുടേയ്യും വ്യാകരണഗ്രന്ഥങ്ങളുടേയും ആവിർഭാവം തുടങ്ങിയവ ആധുനികമലയാളസാഹിത്യത്തിന്റെ മുഖമുദ്രകളാണ്.
1907-ല്‍ രചിച്ച 'വീണപൂവ്‌' എന്ന ചെറുകാവ്യത്തിലൂടെ കുമാരനാശാന്‍ (1873 - 1924)  നവീനതയുടെ വിപ്ലവത്തിന്‌ അരങ്ങൊരുക്കിഎസ്‌. എന്‍. ഡി.പിയോഗത്തിന്റെ ആദ്യ സെക്രട്ടറിയും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ബാംഗ്ലൂരിലും കൊല്ക്കത്തയിലും സംസ്കൃത വിദ്യാഭ്യാസംനേടിയയാളുമായ കുമാരനാശാന്‌ സാമൂഹികരംഗത്തും കാവ്യരംഗത്തും ഉണ്ടായി വരുന്ന മാറ്റങ്ങളെ ഉള്ക്കൊള്ളാന്‍ എളുപ്പം കഴിഞ്ഞു.തത്ത്വചിന്താപരമായിരുന്നു ആശാന്റെ കവിതസാമൂഹികമാറ്റത്തിനായി ആഹ്വാനം ചെയ്യുന്ന നവോത്ഥാനസ്വരവും അതില്‍ മുഴങ്ങി. 'നളിനി', 'ലീല', 'ചിന്താവിഷ്ടയായ സീത', 'പ്രരോദനം', 'ചണ്ഡാലഭിക്ഷുകി', 'ദുരവസ്ഥഎന്നിവയാണ്‌ ആശാന്റെ പ്രധാന ഖണ്ഡകാവ്യങ്ങള്‍. 'പുഷ്പവാടി', 'വനമാല', 'മണിമാലഎന്നീ കവിതാസമാഹാരങ്ങളുമുണ്ട്‌. സ്വാമി വിവേകാനന്ദന്റെ 'രാജയോഗ'ത്തിന്റെ പരിഭാഷബാലരാമായണം എന്നിവയാണ്ആശാന്റെ മറ്റു പ്രധാന കൃതികള്‍.മണിപ്രവാളകൃതികള്‍, കൈകൊട്ടിക്കളിപ്പാട്ടുകള്‍, വാല്മീകി രാമായണവിവര്ത്തനംചിത്രയോഗം മഹാകാവ്യംസംസ്കൃത നാടക പരിഭാഷകള്തുടങ്ങിയവയുമായി സാഹിത്യരംഗത്തു നിറഞ്ഞു നിന്നിരുന്ന വള്ളത്തോള്‍ നാരായണമേനോന്‍ (1878 - 1958) 'ബധിരവിലാപം' (1910)എന്നലഘുകാവ്യത്തോടെ പുതിയ കാവ്യസരണിയുടെ മുഖ്യപ്രയോക്താക്കളില്‍ ഒരാളായി. 'ഗണപതി', 'ബന്ധനസ്ഥനായ അനിരുദ്ധന്‍', 'ഒരു കത്ത്‌', 'ശിഷ്യനും മകനും', 'അച്ഛനും മകളും', 'മഗ്ദലന മറിയംഎന്നിവയാണ്‌ വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങള്‍. കവിതകളുടെ സമാഹാരങ്ങളാണ്എട്ടുഭാഗങ്ങളുള്ള 'സാഹിത്യമഞ്ജരി'. പ്രകൃതി സൗന്ദര്യത്തിന്റെയും ദേശീയതയുടെയും കവിയായിരുന്നു വള്ളത്തോള്‍. കേരളത്തോടുംഭാരതത്തോടുമുള്ള ഭക്തിയും പ്രേമവും അദ്ദേഹത്തിന്റെ കവിതയെ കാല്പനിക സുന്ദരമാക്കിപദസൗന്ദര്യം കൊണ്ടും ലാളിത്യം കൊണ്ടും അവജനപ്രിയമായികേരളകലാമണ്ഡലം സ്ഥാപിച്ചതും വള്ളത്തോള്‍ ആയിരുന്നു.മഹാപണ്ഡിതനായിരുന്നു ഉള്ളൂര്‍. കവിതയില്‍ മാത്രമല്ല ഗവേഷണത്തിലും സാഹിത്യ ചരിത്രരചനയിലും യശ:സ്തംഭമായി നില്ക്കുന്നു.സംസ്കൃതത്തിന്റെയും നിയോക്ലാസിസത്തിന്റെയും പാരമ്പര്യത്തില്‍ നിന്നു തുടങ്ങിയ അദ്ദേഹം ആശാനും വള്ളത്തോളിനും പിന്നാലേനവീനകാവ്യസരണിയില്‍ എത്തിച്ചേര്ന്നുഉള്ളൂരിന്റെ 'ഉമാ കേരളംമഹാകാവ്യം കിടയറ്റ രചനയായി പരിഗണിക്കപ്പെടുന്നു. 'ചിത്രശാല', 'പിംഗള', 'കര്ണഭൂഷണം', 'ഭക്തിദീപികഎന്നീ ഖണ്ഡകാവ്യങ്ങളും 'കിരണാവലി', 'താരഹാരം', 'തരംഗിണി', 'അരുണോദയം', 'മണിമഞ്ജുഷ', 'ഹൃദയകൗമുദി', 'ദീപാവലി', 'രത്നമാല', 'അമൃതധാര', 'കല്പശാഖി', 'തപ്തഹൃദയംഎന്നീ സമാഹാരങ്ങളുമാണ്‌ ഉള്ളൂരിന്റെ മുഖ്യകാവ്യകൃതികള്‍.നാലപ്പാട്ട്‌ നാരായണമേനോന്‍, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്‌, കുറ്റിപ്പുറത്തു കേശവന്‍ നായര്‍, വരിക്കോലില്‍ കേശവന്‍ ഉണ്ണിത്താന്‍, വള്ളത്തോള്ഗോപാല മേനോന്‍, കുട്ടമത്ത്‌ കുന്നിയൂര്‌ കുഞ്ഞികൃഷ്ണക്കുറുപ്പ്‌, വിഉണ്ണികൃഷ്ണന്‍ നായര്‍, കെഎംപണിക്കര്‍, ബോധേശ്വരന്‍, പള്ളത്തു രാമന്‍,കെകെരാജാമേരി ജോണ്‍ കൂത്താട്ടുകുളംകടത്തനാട്ടു മാധവിയമ്മഎംആര്‍. കൃഷ്ണവാരിയര്‍, മലേഷ്യാ രാമകൃഷ്ണപിള്ളശാസ്തമംഗലംരാമകൃഷ്ണപിള്ളഅരീപ്പറമ്പില്‍ നാരായണ മേനോന്‍, വിപികെനമ്പ്യാര്‍, പന്തളം കെപിരാമന്‍ പിള്ളഎന്‍. ഗോപാല പിള്ള തുടങ്ങിയ ഒട്ടേറെസ്മരണീയരായ കവികള്‍  തലമുറയിലും പിന്നാലേയുമായി ഉണ്ടായി.
ഗദ്യസാഹിത്യത്തിനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിലുംനോവൽ എന്ന സാഹിത്യശാഖ പിറക്കുകയുണ്ടായിചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ ആംഗലേയ നോവൽ സാഹിത്യവുമായുള്ള പരിചയം മാത്രമല്ല,മലയാളത്തിൽ നോവലുകൾ പിറക്കുവാൻ കാരണമായി ഭവിച്ചതുമറിച്ചു പതിനേഴ്പതിനെട്ട് നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടിൽ നിലനിന്നിരുന്നസാമൂഹ്യവ്യവസ്ഥിതികൾക്ക് സമാനമായ അന്തരീക്ഷം കൊളോണിയൽ ഭരണത്തിനുകീഴിലുള്ള കേരളത്തിലും ദൃശ്യമായിരുന്നു ദേശങ്ങളിൽനോവലെഴുത്തിനെ സ്വാധീനിച്ച ഘടകങ്ങൾപ്രസാധന ഉപകരണങ്ങളുടെ ലഭ്യതജനങ്ങളിൽ പൊതുവെ കാണപ്പെട്ടിരുന്ന സാഹിത്യാഭിരുചിദേശീയതാവബോധംഎന്നിവയെല്ലാം കേരളത്തിലും ദൃശ്യമായിരുന്നു.
മലയാളകവിതയിൽ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ കുമാരനാശാനാകട്ടെ അതുവരെ മലയാളത്തിൽ കാണാതിരുന്ന സർഗാത്മകതയോടെ കവിതകൾഎഴുതിയ സാഹിത്യകാരനായിരുന്നുനിത്യമായ ആത്മീയ അവബോധം ആശാന്റെ കവിതകളെ മലയാളം സാഹിത്യത്തിലെ നവോത്ഥാനകാലഘട്ടത്തിന്റെമുഖമുദ്രകളാക്കിനിയോക്ലാസിക്ക് രീതികളിൽ മഹാകാവ്യങ്ങൾ എഴുതാതിരുന്ന കുമാരനാശാൻ എഴുതിയത്രയും ഖണ്ഡകാവ്യങ്ങളായിരുന്നുഒരു വീണ പൂവ്(1907), നളിനി (1911), ലീല (1914), ചിന്താവിഷ്ടയായ സീത (1919), കരുണ (1923) എന്നീ കൃതികളെല്ലാം തന്നെ ആശാന്റെ കാവ്യാത്മകത വിളിച്ചോതുന്നവയാണു്.ശ്രീനാരായണഗുരുവുമായിട്ടുള്ള സമ്പർക്കവും മദ്രാസ്ബാംഗ്ലൂർകൽക്കത്ത എന്നീ നഗരങ്ങളിലുള്ള താമസവും കുമാരനാശാനു കുറേകൂടി വ്യക്തമായജീവിതദർശനങ്ങൾ നൽകിയെന്നും കവിതയിൽ അവ വേണ്ടവണ്ണം പ്രതിഫലിക്കുകയും ചെയ്തുവെന്നു നിരൂപകർ കരുതുന്നു.
മഹാകവികളിൽ വള്ളത്തോൾ നാരായണമേനോനായിരുന്നു കൂടുതൽ ജനകീയനായ കവിഅനാചാരങ്ങൾക്കെതിരെയും ദേശീയോദ്ഗ്രഥനത്തിനായും അദ്ദേഹംകവിതകൾ എഴുതിയപ്പോൾ പിൽക്കാലങ്ങളിൽ വന്ന സാഹിത്യകാരന്മാരെ എളുപ്പം സ്വാധീനിക്കുവാൻ അദ്ദേഹത്തിനായിവള്ളത്തോളിന്റെ സുഹൃത്തുകൂടിയായനാലപ്പാട്ട് നാരായണമേനോന്റെ കൃതികളിലാണു് വള്ളത്തോളിന്റെ സ്വാധീനം ഏറെ ദൃശ്യമാകുന്നതു്എങ്കിൽ തന്നെയും നാരായണമേനോന്റെ കണ്ണുനീർതുള്ളിഎന്ന വിലാപകാവ്യം റൊമാന്റിസസത്തിലേക്കും ആശാന്റെ സ്വാധീനത്തിലേക്കുമാണു് വിരൽ ചൂണ്ടുന്നതു്പൊതുവെ  കാലഘട്ടത്തിലെ മഹാകവികൾഎല്ലാവരും തന്നെ നിയോക്ലാസിക്ക് കവിതകൾ എഴുതി പിന്നീട് റൊമാന്റിസിസത്തിലും റിയലിസത്തിലും കവിതകൾ എഴുതിയവരായിരുന്നു.
കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ശിക്ഷണത്തിൽ വളർന്ന ഉള്ളൂർ പരമേശ്വര അയ്യർ എന്ന മഹാകവി ഉപരിപഠനത്തിനും അതുമൂലം പാശ്ചാത്യ സാഹിത്യരൂപങ്ങളുമായി സമ്പർക്കത്തിനും കൂടുതൽ അവസരം ലഭിച്ച വ്യക്തിയായിരുന്നുഉമാകേരളം എന്ന നിയോക്ലാസിക്ക് രീതിയിലുള്ള മഹാകാവ്യമാണു് ഉള്ളൂരിനെപ്രശസ്തനാക്കിയതു്അദ്ദേഹത്തിനു ലഭ്യമായ വിദ്യഭ്യാസം കൈമുതലാക്കി കേരളസാഹിത്യചരിതം എന്ന സാഹിത്യപഠനഗ്രന്ഥവും ഉള്ളൂരിനു എഴുതാൻകഴിഞ്ഞിട്ടുണ്ടു്മഹാകവിത്രയങ്ങളിൽ റൊമാന്റിസിസം ഏറ്റവും കുറവ് രചനകൾ ദൃശ്യമാക്കിയിരിക്കുന്നതും ഒരു പക്ഷെ ഉള്ളൂരായിരിക്കും.


പ്രാചീന മലയാളസാഹിത്യം

 പ്രാചീന കവികളായ ചെറുശ്ശേരി (പതിനഞ്ചാം നൂറ്റാണ്ട്), എഴുത്തച്ഛന്‍ (15-16 നൂറ്റാണ്ടുകള്‍ക്കിടയില്‍), കുഞ്ചന്‍ നമ്പ്യാര്‍ (പതിനെട്ടാം നൂറ്റാണ്ട്) എന്നിവരെയാണ് മലയാളത്തിലെ പ്രാചീന കവിത്രയം എന്നു കണക്കാക്കുന്നത്.
ചെറുശ്ശേരി
പ്രാചീനകവിത്രയത്തില്‍ ഒന്നാമനായ ചെറുശ്ശേരി നമ്പൂതിരി ക്രിസ്തുവര്‍ഷം പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാഷാകവിയാണ്. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവര്‍മന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്‌കൃത ഭാഷയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തിയിരുന്ന മലനാട്ടിലെ കവികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി. മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാന്‍ കഴിയുന്നത് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണ്. സംസ്‌കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തില്‍ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.
എഴുത്തച്ഛന്‍
    ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. എഴുത്തച്ഛന്‍ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാര്‍ത്ഥ നാമം രാമാനുജന്‍ എന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തായിരുന്നു കവിയുടെ ജനനം (ഇപ്പോള്‍ ഈ സ്ഥലം തുഞ്ചന്‍പറമ്പ് എന്നറിയപ്പെടുന്നു.) എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അര്‍ദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്‌കൃതപഠനവും തരമാക്കിയ എഴുത്തച്ഛന്‍, നാനാദിക്കിലേക്കുള്ള ദേശാടനങ്ങള്‍ക്കു ശേഷം തൃക്കണ്ടിയൂരില്‍ താമസമാക്കി. എഴുത്തച്ഛന്‍ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും സ്ഥാനപ്പേരാണെന്നും എഴുത്തച്ഛനുശേഷം പിന്‍തലമുറയില്‍ പെട്ടവര്‍ ഈ നാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു. കവിയുടെ കുടുംബപരമ്പരയില്‍ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്.
    എഴുത്തച്ഛനു മുമ്പും നല്ലമലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരിയുടെ പ്രശസ്തമായ കാവ്യങ്ങള്‍ വന്നിരുന്നിട്ടും രാമാനുജന്‍ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായി കരുതിപ്പോരുന്നു. എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്ന് കരുതുന്നു. പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ 'ഹരിശ്രീ ഗണപതയേ നമഃ' എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണ്. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചത് അങ്ങനെയാകാം. എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തെളിമലയാളത്തിലായിരുന്നില്ല. സംസ്‌കൃത പദങ്ങള്‍ അദ്ദേഹം തന്റെ കാവ്യങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചു. നാടോടി ഈണങ്ങള്‍ ആവിഷ്‌കരിച്ചതിലൂടെ കവിത കുറേകൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛന്‍. ഭക്തിപ്രസ്ഥാനം അദ്ദേഹത്തിനു സഹായകമായി വര്‍ത്തിക്കുകയും ചെയ്തു. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്‌കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരിക്കുന്ന ഭാരതത്തിലെ ഇതിഹാസങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക് സ്വീകാര്യമായി.
കുഞ്ചന്‍ നമ്പ്യാര്‍
    പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളലിന് വേണ്ടി എഴുതപ്പെട്ടവയാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമാണ് കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണനീയനാണ് നമ്പ്യാര്‍. ചന്ദ്രികാവീഥി, ലീലാവതീ വീഥി, തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രാഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാര്‍ത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്‌കൃതത്തില്‍ എഴുതിയ രാമപാണിവാദനും കുഞ്ചന്‍ നമ്പ്യാരും ഒരാള്‍തന്നെയാണെന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകരിച്ചിട്ടില്ല.
നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി റെയില്‍വേ സ്റ്റേഷനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലത്തി. തുടര്‍ന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികള്‍ പ്രസിദ്ധമാണ്:
' ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,
തമ്പുരാന്‍ ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം;
കുമ്പിടുന്നേനിന്നു നിന്‍പദാംഭോരുഹം'
    1746ല്‍ മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേര്‍ത്തതിനെ തുടര്‍ന്ന് നമ്പ്യാര്‍ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാര്‍ത്താണ്ഡവര്‍മ്മയുടേയും തുടര്‍ന്ന് ഭരണമേറ്റ കാത്തികതിരുനാളിന്റെയും (ധര്‍മ്മരാജാ) ആശ്രിതനായി ജീവിച്ചു. വാര്‍ദ്ധക്യത്തില്‍ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാന്‍ ആഗ്രഹിച്ചു.
' കോലംകെട്ടുക, കോലകങ്ങളില്‍ നടക്കെന്നുള്ള വേലക്കിനി
ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.
    എന്ന കവിയുടെ അഭ്യര്‍ഥന രാജാവ് സ്വീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.
    അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് എന്ന ക്ഷേത്രകലയില്‍ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ക്ക് ഒരിക്കല്‍ എന്തോ കയ്യബദ്ധം പറ്റിയപ്പോള്‍ പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്‌കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളല്‍. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാല്‍ ഈ ഐതിഹ്യത്തില്‍ വലിയ കഴമ്പൊന്നുമില്ല. ഒരു കലാരൂപം ഒറ്റരാത്രികൊണ്ട് രൂപപ്പെടുന്നതല്ല. ഏതായാലും തുള്ളലിനെ ഒരൊന്നാംതരം കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാര്‍ക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാര്‍. വാക്കുകള്‍ അദ്ദേഹത്തിന്റെ നാവില്‍ നൃത്തം ചെയ്യുകയായിരുന്ന. ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകള്‍ നമ്പ്യാര്‍ എഴുതി. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികള്‍ പ്രകടിപ്പിക്കുന്നു.എഴുത്തച്ഛനു മുൻപുള്ള കാലത്തെ മലയാള സാഹിത്യത്തെയാണ് പ്രാചീന മലയാളസാഹിത്യം എന്ന് വിവക്ഷിക്കുന്നത്പ്രാചീനകാലത്ത്കരിന്തമിഴിൽ സംസ്കൃതംകലർന്ന ഒരു മിശ്രഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നിരുന്നത്പ്രാചീനമലയാളകാലത്തെ ഭാഷാശാസ്ത്രജ്ഞർ രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്കരിന്തമിഴ്കാലമെന്നും മലയാണ്മക്കാലമെന്നും.
കരിന്തമിഴ് കാലം
പഴന്തമിഴിന്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം. 'രാമചരിതംഎന്ന കൃതിക്ക് മുൻപുള്ള കാലഘട്ടമാണിത് കാലഘട്ടത്തെ വിവക്ഷിക്കാൻപൂർവപ്രാചീനമെന്നുംപതതന്ത്രകാലമെന്നും മറ്റു പലപേരുകളും ഭാഷാശാസ്ത്രജ്ഞർ ഉപയോഗിക്കുന്നുമലയാളഭാഷയുടെ ശൈശവത്തെക്കുറിക്കുന്ന കാലഘട്ടത്തിൽ സാഹിത്യകൃതികളെപ്പറ്റി വ്യക്തമായ അറിവില്ലവൈദികവിഷയത്തിലുള്ള ചില പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
മലയാണ്മക്കാലം
പഴന്തമിഴിൽ നിന്ന് വേറിട്ട് മലയാളം സ്വതന്ത്രഭാഷയഅയി രൂപപ്പെട്ടുതുടങ്ങിയ കാലഘട്ടമാണിത്ഇവിടം മുതലാണ് ഒരുവിധം വ്യക്തമായ മലയാളസാഹിത്യചരിത്രംആരംഭിക്കുന്നത്. ' രാമചരിത'ത്തിന്റെ രചനാകാലമാണിത്ആദിദ്രാവിഡഭാഷയും സംസ്കൃതവും കലർന്ന 'മണിപ്രവാള'രൂപത്തിലായിരുന്നു  കാലഘട്ടത്തിലെസാഹിത്യസൃഷ്ടികൾമണിപ്രവാളസാഹിത്യത്തിന്റെ ലക്ഷണഗ്രന്ഥമായ 'ലീലാതിലകംആവിർഭവിച്ചത്  കാലഘട്ടത്തിലാണ്. "ഭാഷാ സംസ്കൃതയോഗോമണിപ്രവാളംഎന്ന് മണിപ്രവാളത്തിന് ലീലാതിലകത്തിൽ ലക്ഷണവും കല്പിച്ചിട്ടുണ്ട്. "ദ്രമിഡസംഘാക്ഷരമെതുകമോന വൃത്തവിശേഷയുക്തം പാട്ട്എന്ന്പാട്ടിന്റെ ലക്ഷണവുംപ്രാചീനമലയാളത്തെ സംബന്ധിച്ചിടത്തോളം പാട്ടിനും മണിപ്രവാളത്തിനും ലക്ഷണം കല്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
  • പതിനാലാം ശതകം
പതിനാലാം ശതകമായപ്പോൾ പ്രാചീനമലയാളമായ മലയാണ്മ (മലയാഴ്മസാഹിത്യകൃതികളാൽ സമ്പന്നമാകാൻ തുടങ്ങിഅച്ചിചരിതങ്ങളും സന്ദേശകാവ്യങ്ങളുംചമ്പുക്കളും ധാരാളമുണ്ടായിപക്ഷേ കൃതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അവ്യക്തമായിത്തന്നെ നിൽക്കുന്നു.
  • പതിനഞ്ചാം ശതകം
പതിനഞ്ചാം ശതകമായപ്പോൾ പ്രാചീനമലയാളത്തിൽ മറ്റു ചില സവിശേഷതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിപാട്ടുംമണിപ്രവാളവും നിലനിൽക്കുന്നകാലഘട്ടത്തിൽത്തന്നെ ഇവ രണ്ടിലും പെടാത്ത കൃതികൾ ആവിർഭവിച്ചുനിരണം കവികളെന്നും കണ്ണശ്ശന്മാരെന്നും പ്രസിദ്ധരായ നിരണത്ത് രാമപ്പണിക്കർ,വെള്ളാളല്ലൂർ ശങ്കരപ്പണിക്കർമലയിൻകീഴ് മാധവപ്പണിക്കർ എന്നീ മൂന്നുപേരുടെ രചനകൾ ശ്രദ്ധേയമാണ്കണ്ണശ്ശരാമായണംഭാരതംഭാഗവതം,ശിവരാത്രിമാഹാത്മ്യം എന്നിവ രാമപ്പണിക്കരുടെയും ഭാരതമാല ശങ്കരപ്പണിക്കരുടെയും ഭഗവത്ഗീത മാധവപ്പണിക്കരുടെയും കൃതികളാണെന്ന് കരുതുന്നു.പഴന്തമിഴും സംസ്കൃതവും കൂടിക്കലർന്ന ഭാഷാരീതിയായിരുന്നു നിരണം കൃതികളിലും ഉണ്ടായിരുന്നത്ശ്രീവല്ലഭകീർത്തനംനളചരിതം പാട്ട് തുടങ്ങിയ കൃതികളും കാലഘട്ടത്തിലുണ്ടായ മറ്റ് പാട്ടുകൃതികളാണ്.
പ്രാചീനമലയാളത്തിലെതന്നെ മറ്റൊരു കൃതിയാണ് ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'. നിരണം കവികൾക്കുശേഷം പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ കൃതിയായി ഇതിനെകരുതുന്നുമണിപ്രവാളത്തിൽനിന്നും അകന്ന ശുദ്ധമായ മലയാളത്തിൽ രചിക്കപ്പെട്ട മഹാകാവ്യമാണ് കൃഷ്ണഗാഥശുദ്ധമലയാളത്തിൽ ചമയ്ക്കപ്പെട്ടആദ്യകാവ്യമായാണ് കൃഷ്ണഗാഥ പരിഗണിക്കപ്പെടുന്നത്.
തുള്ളൽ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയെയും സാഹിത്യത്തെയും ഫലിതപ്രധാനമായആഖ്യാനശൈലിയാൽ സമ്പുഷ്ടമാക്കി.

നവീന മലയാളസാഹിത്യം

ക്ലാസിക്കൽ കാലഘട്ടം

ചെറുശ്ശേരിനമ്പൂതിരിയുടെ കൃഷ്ണഗാഥ മലയാളസാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തിന് തുടക്കം കുറിച്ചു എന്ന് പറയാംഎങ്കിലുംകൈരളിയെ ആധുനികദശകങ്ങളിലേക്ക് കൈപിടിച്ചുനടത്തിയതിന്റെ മുഴുവൻ പ്രശംസയും ചെന്നുചേരുന്നത് തുഞ്ചത്തെഴുത്തച്ഛനിലാണ്ഭക്തിപ്രസ്ഥാനത്തിന്റെ വക്താവുംപ്രയോക്താവുമായിരുന്ന അദ്ദേഹം ഇന്ന് 'മലയാളഭാഷയുടെ പിതാവ്എന്ന് പ്രകീർത്തിക്കപ്പെടുന്നു



FOR MORE MAIL ME @
aakash270603@gmail.com

Comments

Popular posts from this blog

THE UNFOUND KILLER |The Torso Murders| CLEAVELAND TROSO MURDER

KHAJURAHO-(A HISTORICAL PLACE)